സലാല: സലാലയിൽ ദീർഘകാലം ദിവാനിൽ ജോലി ചെയ്തിരുന്ന തൃശൂർ സ്വദേശി അണ്ടത്തോട് വലിയകത്ത് മുഹമ്മദ് കുട്ടി (മുഹമ്മദ് കുഞ്ഞി-60) നാട്ടിൽ നിര്യാതനായി. പരേതനായ വലിയകത്ത് മുഹമ്മദുണ്ണിയുടെ മകനാണ്. 25 വർഷക്കാലം സലാലയിൽ പ്രവാസിയായിരുന്നു. ഭാര്യ: റംല. മക്കൾ: മുനീർ, ജാഫർ. മരുമക്കൾ: ജെഷി, മുർസി. സഹോദരങ്ങൾ: ഹുസൈൻ (മുസ്ലിം ലീഗ് പുന്നയൂർക്കുളം പഞ്ചായത്ത് ജന. സെക്രട്ടറി), അബ്ദുൽ മജീദ് (സലാല) , ബഷീർ (സലാല), പരേതരായ സൈനബ. അയിഷാബി.
2026-07-11 16:43:58